ദേശീയ ദുരന്തമായി വെടിക്കെട്ടപകടം പ്രഖ്യാപിക്കണം :കോടിയേരി ബാലകൃഷ്ണന്‍.

01:43pm 10/04/2016
kodiyeri-TJTJN_0
കൊല്ലം: കൊല്ലം പരവൂരില്‍ നടന്ന വെടിക്കെട്ടപകടം ദേശീയ ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മരണപ്പെട്ടവരുടെ കുടുംബത്തിന് 50 ലക്ഷത്തില്‍ കുറയാത്ത ധനസഹായം കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം അനുശോചിക്കുന്നതായും ഇതിന്റെ ഭാഗമായി ഇന്നത്തെ എല്ലാ പരിപാടികളും മാറ്റിവെച്ചതായും അദ്ദേഹം അറിയിച്ചു.