ദേശീയ പണിമുടക്ക് അര്‍ധരാത്രി ആരംഭിച്ചു

09.38 AM 02-09-206
hartal33കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് അര്‍ധരാത്രി ആരംഭിച്ചു. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം, മരണം എന്നിവയുമായി ബന്ധപ്പെട്ട യാത്രകള്‍ തടസപ്പെടുത്തില്ലെന്നു സംയുക്ത സമരസമിതി അറിയിച്ചിട്ടുണ്ട്. എന്‍ജിഒ യൂണിയന്‍, എന്‍ജിഒ അസോസിയേഷന്‍ തുടങ്ങിയ സര്‍വീസ് സംഘടനകളും മോട്ടോര്‍ വാഹന തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
സര്‍ക്കാര്‍ ഓഫീസുകള്‍,പെട്രോള്‍ പമ്പ് തുടങ്ങിയവയുടെ പ്രവര്‍ത്തനം സ്തംഭിക്കും. ഓട്ടോറിക്ഷ, ടാക്‌സി, ടെമ്പോ, ട്രക്കര്‍, ജീപ്പ്, ലോറി, സ്വകാര്യ ബസ് തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. സമരസമിതി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച 12 ഇന ആവശ്യങ്ങളില്‍ ബോണസ്, മിനിമം വേതനം എന്നിവ ഭാഗികമായി അംഗീകരിച്ചതൊഴിച്ചാല്‍ മറ്റുള്ളവ പരിഗണിക്കാന്‍ കേന്ദ്രം തയാറാകാത്ത സാഹചര്യത്തിലാണു പണിമുടക്ക്.