ദേശീയ സ്മാരകങ്ങൾക്ക് മുമ്പിൽ സെൽഫി നിരോധിക്കണമെന്ന് കേന്ദ്ര ടൂറിസം .

03:43 pm 10/08/2016
download (4)
ന്യൂഡൽഹി: ആഗസ്റ്റ് 12 മുതൽ 18 വരെ ദേശീയ സ്മാരകങ്ങൾക്ക് മുമ്പിൽ സെൽഫി നിരോധിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ ഉത്തരവ്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ടൂറിസം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് സെൽഫി ഒഴിവാക്കാൻ നിർദേശം നൽകിയത്.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതാണ് ഉത്തരവിന് പിന്നിലെന്നാണ് അറിയുന്നത്.