09:45 am 20/8/2016
ഷെവലിയാര്‍ സി. കെ. ജോയി
ബര്‍ഗന്‍ഫീല്‍ഡ്: സെന്റ് മേരീസ് സിറിയക്ന് ഓര്‍ത്തോഡോക്‌സ്ന് ദൈവാലയം 2008 മെയ് മാസം 17 തീയതി ദൈവമാതാവിന്റെ കതിരുകളെ പ്രതിയുള്ള പെരുന്നാള്‍ ദിവസം റ്റീനെക്ക് സെന്റ് മാര്‍ക്ക് കത്തീഡ്രലില്‍ വച്ചു അഭി.യല്‍ദോ മോര്‍ തീത്തോസ് ആദ്യ ദിവ്യ ബലി അര്‍പ്പിച്ചു അഭി.അപ്രെം മോര്‍ കരീം തിരുമനസ്സുകൊണ്ടു (പ, പാത്രിയര്‍ക്കീസ് ബാവാ)സന്നിതനായിരുന്നുന്. വികാരി ആയി റവ, ഫാ. ഡോ എ.പി. ജോര്‍ജ്ജ് നിയമിതനായി. പിന്നീട് പള്ളിയില്‍ സേവനം അനുഷ്ഠിച്ചു. വെരി. റവ ഗീവര്‍ഗീസ് അച്ചന്റെ അശ്രാന്ത പരിശ്രമ ഫലമായി ബര്‍ഗന്‍ഫീല്‍ഡില്‍ ആരാധന നടത്തികൊണ്ടിരുന്ന ലൂദറന്‍സ് പള്ളി 2012 ജാനുവരി 12 തീയതി ഈ പള്ളിക്കു സ്വന്തമാക്കുവാന്‍ ദൈവം സഹായിച്ചു.
ആദ്യവര്‍ഷം മുതല്‍ തന്നെ വി,ദൈവമാതവിന്റെ കതിരുകളെ പ്രതിയുള്ള പെരുന്നാളും വി, ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പും നാളിതുവരെ വളരെ ഭക്തിയാദരയാദരപൂര്‍വ്വം നടത്തുവാന്‍ ദൈവം കൃപ നല്‍കി, ദൈവത്തിന്റെ വലിയ കൃപയാലും വിശ്വാസികളായ ഭക്തജനങ്ങളുടെ പ്രാര്‍ത്ഥനാപൂര്‍വമായ സഹകരണത്താലും ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയക് ഓര്‍ത്തോഡോക്‌സ് ദൈവാലയത്തില്‍ ഈ വര്‍ഷവും 2016 സെപ്റ്റംബര്‍ 03- ശനി മുതല്‍ 2016 സെപ്റ്റംബര്‍ 10-നു ശനി വരെ എട്ടുനോമ്പും, വി ദൈവമാതാവിന്റെ ജനനപെരുന്നാളും, കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് പൗലൂസ് ദ്വിതീയന്‍ ഓര്‍മ്മപ്പെരുന്നാളൂം ഭക്തിയാദാരപൂര്‍വം നടത്തുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു.
സെപ്റ്റംബര്‍ മൂന്നാംതീയതി ശനിയാഴ്ച പൗലൂസ് ദ്വിതീയന്‍ ന്ബാവായുടെ ഓര്‍മ്മദിനത്തില്‍ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ കാര്‍മ്മീകത്വത്തില്‍ വി.കുര്‍ബാന അര്‍പ്പിക്കുന്നതാണു എല്ലാദിവസവും രാവിലെ വി,കുര്‍ബാനയും തുടര്‍ന്നു ധ്യാനവും ഉണ്ടായിരിക്കും. അഞ്ചാം തീയതി തിങ്കളാഴ്ച 9.30 നു പ്രത്യേക കുടുംബനവീകരണധ്യാനവും വി,കുമ്പസാരവും ക്രമീകരിച്ചിട്ടുണ്ട്. മലങ്കരയിലെ സുപ്രസിദ്ധ സുവിശേഷപ്രാസംഗികനും ശലോം റ്റി,വി,യിലെ സ്ഥിരസാന്നിദ്ധ്യവുമായ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പയും, ഇടവകയുടെ ആദ്യവികാരിയും സെമിനാരി അദ്ധ്യാപകനും സൈക്കോളജിസ്റ്റുമായ റവ. ഫാ. ഡോ.എ.പി.ജോര്‍ജും രാവിലെ 9.30 നും, വൈകിട്ട് 6.00നും നടക്കുന്ന ധ്യാനങ്ങള്‍ നയിക്കും. സെപ്റ്റംബര്‍ ഒമ്പതാം തീയതി വെള്ളിയാഴ്ച വൈകിട്ടു 5.30 നു ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ന്ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ തിരുമനസ്സുകൊണ്ടു എഴുന്നള്ളിവന്നു വിശ്വാസികളെന്ആശിര്‍വദിക്കും, നോമ്പുവീടല്‍ ദിനമായ 10-)0 തീയതി കാനനായ അതിഭദ്രാസനാധിപന്‍ അഭി, ആയൂബ് മോര്‍ സില്‍വാനിയോസ് തിരുമേനി വി,കുര്‍ബാന അര്‍പ്പിക്കും.ന്തുടര്‍ന്നു പ്രതിക്ഷണവും, നേര്‍ചവിളമ്പും, സ്‌നേഹവിരുന്നിനോടും കൂടെ പെരുന്നാള്‍ ശുശ്രൂഷകള്‍ പരിയവസാനിക്കും,
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോസഫ് വര്‍ഗീസ് 845 242 8829, ജോയി വര്‍ഗീസ് 201 724 2287 തോമസ് ഐസക് 201 873 6683, ഷെവ. സി.കെ. ജോയി 201 355 6892, നവീന്‍ ജോര്‍ജ് 551 580 2901.