ദ്യുതി ചന്ദിന് ഒളിമ്പിക്‌സ് 100 മീറ്റര്‍ യോഗ്യത

04:44PM 15/6/2016

download (5)
അല്‍മാതി: ഇന്ത്യന്‍ താരം ദ്യുതി ചന്ദിന് റിയോ ഒളിമ്പിക്‌സ് 100 മീറ്റര്‍ യോഗ്യത ലഭിച്ചു. ഖസാക്കിസ്ഥാനിലെ അല്‍മാതിയില്‍ നടന്ന മീറ്റിലാണ് ഇന്ത്യന്‍ താരം ഒളിമ്പിക്‌സ് യോഗ്യത നേടിയത്. പി.ടി.ഉഷയ്ക്ക് ശേഷം ഒളിമ്പിക്‌സ് 100 മീറ്ററില്‍ മത്സരിക്കുന്ന ആദ്യ താരമെന്ന ബഹുമതി ദ്യുതി നേടി.

11.32 സെക്കന്‍ഡായിരുന്നു ഒളിമ്പിക്‌സ് യോഗ്യത മാര്‍ക്ക്. ദ്യുതി 11.30 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്തു. നേട്ടത്തില്‍ അതിയായ സന്തോഷമുണ്‌ടെന്നും തന്റെ കഠിനാധ്വാനവും കോച്ച് രമേശിന്റെ പിന്തുണയുമാണ് ഒളിമ്പിക്‌സ് യോഗ്യതയ്ക്ക് സഹായിച്ചതെന്നും ദ്യുതി പ്രതികരിച്ചു.