12:15PM 21/6/2016
കലാമൂല്യവും വിപണന സാധ്യതയുമുള്ള ഹോളിവുഡ് സിനിമകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ സുഹൃത്തുക്കളായ മൂന്നു മലയാളി വ്യവസായികള്‍ രൂപീകരിച്ച “ഡ്രീം മര്‍ച്ചന്റ് എന്റര്‍ടൈന്‍മെന്റ് ലിമിറ്റഡിന്റെ’ പ്രഥമ ചിത്രത്തിന്റെ നിര്‍മ്മാണം ധൃതഗതിയില്‍ പുരോഗമിക്കുന്നു. “ദ കാമസൂത്രാ ഗാര്‍ഡന്‍’ എന്നു പേരിട്ടിരിക്കുന്ന 140 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമയുടെ കഥ, വായനക്കാര്‍ ഏറെ ഇഷ്ടപ്പെട്ട നോവലിസ്റ്റ് റിജു ആര്‍. സാമിന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ്. വൈകാരികയും, ശാരീരികവുമായ ആനന്ദം പ്രദാനം ചെയ്യുന്ന സംഭോഗവിദ്യ പരിശീലിപ്പിക്കുന്ന നെവാഡയിലെ ഒരു വേശ്യാലയത്തിലെ പ്രവര്‍ത്തനങ്ങളും, അവിടെ തൊഴില്‍ ചെയ്യുന്ന ലൈംഗിക തൊഴിലാളികളുടെ ജീവിതവുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. കഥാകൃത്ത് റിജു ആര്‍ സാം തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
“ദ കാമസൂത്രാ ഗാര്‍ഡന്‍’ സാരാംശം
സ്റ്റീവ് ബാങ്ക്‌സ് എന്ന വ്യവസായ പ്രമുഖന്‍, അഭിസാരികയും മാദകസൗന്ദര്യത്തിന്റെ ഉടമയുമായ ഷീലാ മാഡം, കാമസൂത്ര വിദ്യകള്‍ അഭ്യസിപ്പിക്കുന്നതിലൂടെ വിവാദ സ്വാമിയായി മാറിയ സ്വാമി കമലേഷ് എന്നിവര്‍ ചേര്‍ന്നു സമ്പരും, സമൂഹത്തിലെ ഉന്നതശേണിയില്‍പ്പെട്ടവര്‍ക്കുമായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഒരു വേശ്യാലയം ആരംഭിക്കുന്നു. പരമ്പരാഗത കാമസൂത്ര വിദ്യകള്‍ പരിശീലിപ്പിക്കുന്ന ലോകത്തിലെ ഏക വേശ്യാലയമാണ് ദി കാമസൂത്ര ഗാര്‍ഡന്‍സ്. വ്യവസായിയായ സ്റ്റീവിന്റെ ക്ഷണം സ്വീകരിച്ച് ഒരു ഡോക്യുമെന്ററി ഫിലിം ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആ രംഗത്ത് നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള വില്യം എന്ന ഫിലിം നിര്‍മ്മാതാവ് കാമസൂത്ര ഗാര്‍ഡനില്‍ എത്തുന്നു. കാമസുത്ര ഗാര്‍ഡനെക്കുറിച്ചും അവിടെ തൊഴില്‍ ചെയ്യുന്ന മാദകത്തിടമ്പുകളായ യുവസുന്ദരികളെക്കുറിച്ചും പ്രചാരം നല്‍കുകയാണ് ഡോക്യുമെന്ററിയുടെ ലക്ഷ്യം.
കാമസൂത്രാ ഗാര്‍ഡന്‍ സന്ദര്‍ശിക്കുന്നതിനു മുമ്പ് വേശ്യാലയങ്ങള്‍ കണ്ടിട്ടുള്ള മുന്‍ അനുഭവം വില്യമിനില്ല. നെവാഡയിലെ മരുഭൂമി പട്ടണങ്ങള്‍ ഒന്നിലെ വിജനമായൊരിടത്താണ് കാമസൂത്രാ ഗാര്‍ഡന്‍ സ്ഥിതിചെയ്യുന്നത്. അതിസുന്ദരികളായ ഇവിടുത്തെ പെണ്‍കുട്ടികള്‍ ഏതൊരു പുരുഷന്റേയും ലൈംഗികഭാവനകള്‍ ജ്വലിപ്പിക്കാന്‍ പ്രാപ്തരാണ്. അവിടെയെത്തി താമസംവിനാ, വില്യം സങ്കീര്‍ണ്ണതകളും നിഗൂഢതകളും നിറഞ്ഞ ഈ പെണ്‍കുട്ടികളുടെ ജീവിതം തിരിച്ചറിയുന്നു.
ഹോളിവുഡിലേയും ഇന്ത്യയിലേയും മികച്ച നടന്മാരെ ഉള്‍പ്പെടുത്തിയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം. ക്രിസ്സ് ഷ്രൂലി, ക്ലാസിയാ സനോലി, ബില്‍ ഡിമോട്ട്, അനൂപ് വാസവന്‍, കരോള്‍ വുഡ്ഡ്, ഇസ്‌ലിന്‍ ഗര്‍ബ്‌ഹോള്‍ഡ്, ബ്ലസന്‍ മണ്ണില്‍, റേച്ചല്‍ സെഡോറി, നാരായണീ മഹാരാജ്, ജോസഫ് ഔസോ, അന്നാ ഗയിന്‍സ് എന്നിവര്‍ ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നു.
ഭാവനകളുടെ ചിറക് വിടര്‍ത്തി ഈ ചിത്രം പ്രേക്ഷകരെ ഒരു സ്വപ്നലോകത്ത് കൊണ്ടെത്തിക്കുമെന്നു നടനും സഹനിര്‍മ്മാതാവും കൂടിയായ ബ്ലസന്‍ മണ്ണില്‍ അവകാശപ്പെട്ടു. മറ്റൊരു നിര്‍മ്മാതാവായ ഡോ. എ.പി. അനൂപ് വ്യവസായം, സിനിമാനിര്‍മ്മാണം, സാമൂഹ്യ പ്രവര്‍ത്തനം, അഭിനയം എന്നീ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. നിരവധി കലാമൂല്യങ്ങളുള്ള സിനിമകള്‍ നിര്‍മ്മിച്ചത് വഴി ഇന്ത്യന്‍ സിനിമയ്ക്കും പ്രശംസനീയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള അദ്ദേഹം അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങള്‍ എല്ലാംതന്നെ അവിസ്മരണീയങ്ങളായിരുന്നു. 2008-ല്‍ അമ്പത്താറാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ വച്ചു ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നു “രജത് കമല്‍’ അവാര്‍ഡ് അദ്ദേഹം ഏറ്റുവാങ്ങി.
ഡ്രീം മര്‍ച്ചന്റ്‌സ് എന്റര്‍ടൈന്‍മെന്റ് ലിമിറ്റഡ് കമ്പനിയെക്കുറിച്ച് ഒരു വാക്ക്
ഡ്രീം മര്‍ച്ചന്റ്‌സ് എന്റര്‍ടൈന്‍മെന്റ് ( www.cinemallc.com) എന്ന സ്വതന്ത്ര മീഡിയ സംരംഭം വഴി ലക്ഷ്യമിടുന്നത് ഭാരിച്ച ചിലവു വരുന്ന ഹോളിവുഡ് സിനിമകള്‍ക്കു പകരം കലാമൂല്യവും വിപണനസാധ്യതയുമുള്ള ഇംഗ്ലീഷ് സിനിമകളുടെ നിര്‍മ്മാണമാണ്. തികഞ്ഞ അര്‍പ്പണബോധവും, ഉള്‍ക്കാഴ്ചയുമുള്ള ഇവരുടെ ഫിലിം നിര്‍മ്മാണത്തെക്കുറിച്ചുള്ള സങ്കല്പം, അര്‍ത്ഥവത്തായ പ്രമേയവും, സാങ്കേതിക മികവും, വിപണന സാധ്യതയും തമ്മിലുള്ള ഇഴുകിച്ചേരലെന്നതാണ്.
“ദ കമസൂത്രാ ഗാര്‍ഡനെ’കൂടാതെ “ദ ഹോളിവുഡ് ബുള്‍വാഡ്’, “ദ ഫോര്‍ബിഡന്‍ ഫ്രൂട്ട്‌സ്’ എന്നീ രണ്ട് ഇംഗ്ലീഷ് സിനിമകളുടെ പ്രാരംഭ ജോലികളും ഈ കമ്പനിയുടെ ബാനറില്‍ ആരംഭിച്ചുകഴിഞ്ഞു.
ഫ്‌ളോറിഡയിലെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ “ദ കമസൂത്രാ ഗാര്‍ഡന്‍’സിന്റെ നിര്‍മ്മാണത്തെക്കുറിച്ച് ഫോക്‌സ് ന്യൂസ് പ്രതിപാദിക്കുകയുണ്ടായി. (http://www.fox13news.com/news/local-news/93353267-story ) എന്ന ലിങ്കില്‍ ഈ അഭിമുഖം ലഭ്യമാണ്.
കമ്പനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാന്‍ താത്പര്യമുള്ള മാധ്യമ പ്രവര്‍ത്തകര്‍ സഹനിര്‍മ്മാതാവ് ബ്ലസന്‍ മണ്ണിലുമായി 1- 727 481 9680 എന്ന ഫോണ്‍ നമ്പര്‍ വഴിയോ, dreammerchantsusa@gmail.com എന്ന ഇമെയില്‍ അഡ്രസ് വഴിയോ ബന്ധപ്പെടുക.