ധനുഷിന്റെ തൊടരി.

10:20am 08/7/2016
download (10)

തമിഴ് സൂപ്പര്‍സ്റ്റാര്‍ ധനുഷും മലയാളികളുടെ പ്രീയ നായിക കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണു തൊടരി. ഹിറ്റ് സംവിധായകന്‍ പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ട്രാവല്‍ മൂവി ആയിട്ടാണ് ഒരുക്കുന്നത്. ചെന്നൈ മുതല്‍ ഡല്‍ഹിവരെ പോകുന്ന തുരന്തോ എക്‌സ്പ്രസിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പാന്‍ട്രി ബോയ് ആയ പൂച്ചിയപ്പന്റെയും പ്രമുഖ നടിയുടെ ടച്ച് അപ്പ് ഗേള്‍ സരോജയുടേയും പ്രണയ കഥയാണ് ചിത്രത്തില്‍ പറയുന്നത്. പൂച്ചിയപ്പനായി ധനുഷും സരോജയായി കീര്‍ത്തിയും എത്തുന്നു.

കീര്‍ത്തി മലയാളി പെണ്‍കുട്ടിയായിട്ടാണ് അഭിനയിക്കുന്നത്. ഇവരോടൊപ്പം ഗണേഷ് വെങ്കിട്ടരാമന്‍, പൂജ ദവേരി, ഹരീഷ് ഉത്തമന്‍, കരുണാകരന്‍, രാധാദേവി ആര്‍, തമ്പി രാമിയ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സത്യ ജ്യോതി ഫിലിംസ് നിര്‍മിക്കുന്ന ചിത്രം റൊമാന്റിക് ത്രില്ലര്‍ മൂവിയായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകന്റെ തന്നെ ട്രെയിന്‍ യാത്ര അനുഭവത്തില്‍ നിന്നുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിക്കുന്നത്. കൈ നിറയെ ചിത്രങ്ങളുള്ള കീര്‍ത്തി സുരേഷ് ആദ്യമായാണ് ധനുഷിന്റെ നായികയാകുന്നത്.
ധനുഷിന്റെ ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണു തൊടരി. റെയില്‍ എന്നതായിരുന്നു ചിത്രത്തിനു ആദ്യം നല്‍കിയിരുന്ന പേര്. ചിത്രം സെപ്റ്റംബറില്‍ തിയറ്ററുകളിലെത്തും.