ധനുഷ് ഹോളിവുഡിലേക്ക്

09:30 pm 15/ 9/2016
images (9)

ധനുഷ് ഹോളിവുഡില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. ഇറാനിയന്‍-ഫ്രഞ്ച് സംവിധായകന്‍ മാര്‍ജാനേ സത്രാപി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് ധനുഷ് അഭിനയിക്കുന്നത്. ആജ എന്ന ഇന്ത്യന്‍ കലാകാരനായാണ് ധനുഷ് അഭിനയിക്കുന്നത്.
ഫ്രഞ്ച് സാഹിത്യകാരന്‍ റെമെയ്‍ന്‍ പ്യൂര്‍ട്ടോലാസിന്റെ ദി എക്സ്ട്രാ വാര്‍ഡ്രോബ് എന്ന വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അതേസമയം ധനുഷ് സിനിമാ സംവിധായകനാകാനും ഒരുങ്ങുകയാണ്. പവര്‍ പാണ്ടി എന്ന സിനിമയാണ് ധനുഷ് സംവിധാനം ചെയ്യുന്നത്. രാജ് കിരണും നാദിയയും ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.