ധനേഷ് മാത്യു മാഞ്ഞൂരാന്റെ ഹര്‍ജി തള്ളി

12:20 pm 17/8/2016
download (6)

കൊച്ചി: പൊതുനിരത്തില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ.ധനേഷ് മാത്യു മാഞ്ഞൂരാന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മാഞ്ഞൂരാനെതിരായ കുറ്റപത്രം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചുവെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ മാഞ്ഞൂരാന്റെ ഹര്‍ജി അംഗീകരിക്കരുതെന്ന പോലീസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകനായ ധനേഷ് മാത്യു മാഞ്ഞൂരാന്‍ തന്നെ കടന്നുപിടിച്ചുവെന്ന യുവതിയുടെ പരാതി വന്‍ വിവാദത്തിനു വഴിവച്ചിരുന്നു. ജൂലൈ 14-നായിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത്. എറണാകുളം സെന്റ് തെരേസാസ് കോളജിനു സമീപത്തുവച്ച് യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച മാഞ്ഞൂരാനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.

സംഭവത്തില്‍ മാഞ്ഞൂരാനെതിരെ വാര്‍ത്ത നല്‍കിയതനെത്തുടര്‍ന്ന് അഭിഭാഷകരിലെ ഒരു വിഭാഗവും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അക്രമമഴിച്ചുവിടുകയും ചെയ്തിരുന്നു.