ധരംബീര്‍സിങും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു

03:38 PM 03/08/2016
download (1)
ന്യൂഡൽഹി: റിയോ ഒളിമ്പിക്സില്‍ 200 മീറ്റര്‍ സ്പിന്‍്ററില്‍ പങ്കെടുക്കേണ്ടിയിരിക്കുന്ന ഇന്ത്യയുടെ ധരംബീര്‍ സിങ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു.ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയുടെ (നാഡ)പരിശോധനയിലാണ് ധരംബീര്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടത്തെിയത്. ഇതോടെ ചൊവ്വാഴ്ച്ച റിയോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ധരംബീറിന്‍്റെ യാത്ര റദ്ദാക്കി. 36 വര്‍ഷങ്ങള്‍ക്കുശേഷമാണ് 200 മീറ്ററില്‍ ഒരു ഇന്ത്യന്‍ താരം ഒളിമ്പിക് യോഗ്യത നേടിയെന്നതും ശ്രദ്ധേയമാണ്.

2015 ലെ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവാണ് ധരംബീര്‍. സംഭവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ആജീവനാന്ത വിലക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്.

ഷോട്ട്പുട്ട് താരം ഇന്ദര്‍ജിത് സിംഗ് ഉത്തേജക മരുന്ന് പരിശോധനയില്‍ നേരത്തെ പരാജയപ്പെട്ടിരുന്നു. നിരോധിത മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ തെളിഞ്ഞതിനത്തെുടര്‍ന്ന് അദ്ദേഹത്തിനും ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ഗുസ്തി താരം നര്‍സിംഗ് യാദവും പരിശോധനയില്‍ പരാജയപ്പെട്ടിരുന്നെങ്കിലും ഒളിമ്പിക്സില്‍ പങ്കെടെുക്കാന്‍ നാഡ അനുമതി നല്‍കിയിരുന്നു. ഗൂഢാലോചനയുടെ ഭാഗമായാണ് ശരീരത്തില്‍ ഉത്തേജകമരുന്ന് കടന്നതെന്ന് തെളിഞ്ഞതിനാലാണ് നര്‍സിംഗ് യാദവിന് അനുമതി ലഭിച്ചത്.