ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രം, നാളെ വെള്ളിത്തിരയില്‍

10:26 am 29/9/2016
download (19)
മുംബൈ: ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണഇക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രം, “എം എസ് ധോണി ദ അണ്‍ ടോള്‍ഡ് സ്റ്റോറി’ നാളെ പുറത്തിറങ്ങും. നീരജ് പാണ്ഡെ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സുശാന്ത് സിംഗ് രജ്പുത്താണ് ധോണിയായി വേഷമിടുന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ധോണിയുടെ ജീവിതത്തിലെ അധികമാരും അറിയാത്ത സംഭവങ്ങള്‍ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കിയര അദ്വാനിയാണ് ചിത്രത്തില്‍ ധോണിയുടെ ഭാര്യ സാക്ഷിയായി വേഷമിടുന്നത്. 80 കോടി രൂപ മുതല്‍ മുടക്കില്‍ അണിയൊച്ചൊരുക്കിയ ചിത്രം റിലീസിന് മുമ്പ് തന്നെ 60 കോടി സ്വന്തമാക്കിക്കഴിഞ്ഞു. 45 കോടി രൂപ സാറ്റലൈറ്റ് റൈറ്റിലും 15 കോടി പരസ്യക്കരാറുകളിലൂടെയും.
ഇതാദ്യമായാണ് ഒരു കായിക താരത്തിന്റെ ജീവിത കഥയെ ആസ്പതമാക്കിയുള്ള ചിത്രം ഇത്ര വലിയ മുതല്‍ മുടക്കില്‍ തയ്യാറാക്കിയിരിക്കുന്നത്.അതുകൊണ്ടുതന്നെ റിലീസും ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകരും ആരാധകരും. 60 കേന്ദ്രങ്ങളിലായി 4000ലേറെ കേന്ദ്രങ്ങളിലാണ് എം എസ് ധോണി ദ അണ്‍ ടോള്‍ഡ് സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നത്.
ഇന്ത്യയില്‍ മാത്രം 3500 കേന്ദ്രങ്ങളില്‍ റിലീസുണ്ട്. സിനിമയുടെ പ്രമോഷന് പലയിടത്തും ധോണി തന്നെ നേരിട്ടെത്തി. ഇന്ത്യന്‍ ടീം മന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ ജീവിത കഥയുമായി ഈ വര്‍ഷം പുറത്തിറങ്ങിയ അസ്ഹര്‍ എന്ന ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ബോക്സര്‍ മേരികോമായി പ്രിയങ്ക ചോപ്ര അഭിനയിച്ച മേരികോം എന്ന സിനിമയും ഫര്‍ഹാന്‍ അക്തര്‍ മില്‍ഖ സിംഗായി എത്തിയ ഭാഗ് മില്‍ ഖ ഭാഗും സൂപ്പര്‍ ഹിറ്റായിരുന്നു.
കായിക താരങ്ങളോടുള്ള ബോളിവുഡിന്റെ താല്‍പര്യം ധോണിയോടെ അവസാനിക്കുന്നില്ല. ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതകഥ പറയുന്ന സച്ചിന്‍ എ ബില്യന്‍ ഡ്രീംസ് അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്റര്‍നെറ്റില്‍ തംരഗമായിരുന്നു.