നഗ്രോത സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണത്തിൽ രണ്ട്​ ജവാൻമാർ കൊല്ലപ്പെട്ടു.

10:59 AM 29/11/2016
download (2)
ജമ്മു: കാശ്​മീരിലെ നഗ്രോത സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണത്തിൽ രണ്ട്​ ജവാൻമാർ കൊല്ലപ്പെട്ടു. ചൊവ്വാഴ്​ച പുലർച്ചെയാണ്​ ​ ആക്രമണമുണ്ടായത്​. രണ്ട്​സൈനികർക്ക്​ പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്​. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്​.

ജമ്മുവിൽ നിന്ന്​ 20 കിലോമീറ്റർ അകലെ സ്​ഥിതി​െചയ്യുന്ന സൈനിക ക്യാമ്പാണ്​ നഗ്രോതയിലേത്​. ഇന്ന്​ പുലർച്ചെ അഞ്ചരയോടു കൂടി ഭീകരർ സൈനിക ക്യാമ്പിന്​ നേരേ ഗ്രനേഡ്​ എറിയുകയായിരുന്നു. മൂന്നോളം ഭീകരർ സൈനിക ക്യാമ്പിൽ ഒളിച്ചിരിക്കുന്നതായാണ്​ വിവരം.

ആർമിയുടെ 16 കോർപ്പി​െൻറ ആസ്​ഥാനമാണ്​ നഗ്രോത. ആക്രമണത്തി​െൻറ പശ്​ചാത്തലത്തിൽ ക്യാമ്പിന്​ സമീപത്തെ സ്​കൂളുകളെല്ലാം അടച്ചു. ദേശീയ പാതയിലൂടെയുള്ള ഗതാഗതവും നിരോധിച്ചിരിക്കുകയാണ്​.