നജീബിനെ കാണാതായിട്ട് രണ്ടാഴ്ച; എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയില്ല

09.37 AM 28/10/2016
Najeeb_JNU_760x400
ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കാണാതായ സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമായി നടക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.
ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ ദില്ലി പൊലീസ് ആസ്ഥാനത്തേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. നജീബിനെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും നജീബിനെ ആക്രമിച്ച എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയൊന്നും സ്വീകരിക്കാന്‍ സര്‍വ്വകലാശാല അധികൃതര്‍ തയ്യാറായിട്ടില്ല,
നജീബിനെ ആക്രമിച്ചവരില്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി അല്ലാത്ത ഒരാള്‍ ഉണ്ടായിരുന്നുവെന്നും അതാരാണെന്ന് കണ്ടെത്തുന്നതില്‍ സര്‍വ്വകലാശാല അധികൃതര്‍ക്ക് വീഴ്ചപറ്റിയെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചു. ജവഹര്‍ലാല്‍ നെഹ്!റു സര്‍വ്വകലാശാലയിലും പരിസരത്തും തെരച്ചില്‍ നടത്താനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.