നജീബ് അഹമ്മദിനെ കാണാതായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

09;50 am 12/11/2016
images

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർത്ഥി നജീബ് അഹമ്മദിനെ കാണാതായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഡൽഹി പോലീസ് ആയിരുന്നു ഇത് വരെ കേസ് അന്വേഷിച്ചിരുന്നത്. ന​ജീബിൻെറ തിരോധാനവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ രാഷ്​ട്രപതി പ്രണബ്​ മുഖർജിയുമായി കൂടികാഴ്​ച നടത്തിയിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും രാഷ്​ട്രപതി വിശദീകരണം തേടിയിരുന്നു.ഡൽഹി ജവർലാൽ നെഹ്​റു യൂണിവേഴ്​സിറ്റിയിലെ ബയോടെക്​നോളജി വിദ്യാർത്ഥിയായിരുന്ന നജീബിനെ ഒക്​ടോബർ 14 മുതലാണ്​ കാണാതായത്.