നടന്‍ ജിഷ്ണു (35)അന്തരിച്ചു

10:00am 25/3/2016
download
കൊച്ചി: ചലച്ചിത്രനടന്‍ ജിഷ്ണു അന്തരിച്ചു. ഇന്ന് രാവിലെ 8.15ന് കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
പഴയകാല നടനായിരുന്ന രാഘവന്റെ മകനാണ്. ധന്യ രാജന്‍ ആണ് ഭാര്യ. പിതാവ് രാഘവനും ബന്ധുക്കളും മരണ സമയത്ത് അടുത്തുണ്ടായിരുന്നു.
കമല്‍ സംവിധാനം ചെയത് നമ്മള്‍ ആയിരുന്നു ഏറ്റവും ശ്രദ്ധേയമായ സിനിമ. ചൂണ്ട, വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട്, ടൂ വീലര്‍, ഫ്രീഡം, നേരറിയാന്‍ സി.ബി.ഐ, പൗരന്‍, പറയാം, ചക്കരമുത്ത്, നിദ്ര, ഓര്‍ഡിനറി, ഉസ്താദ് ഹോട്ടല്‍ തുടങ്ങി 25ഓളം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. റബേക്ക ഉതുപ്പ് കിഴക്കേമല ആയിരുന്നു അവസാനചിത്രം. തമിഴില്‍ മിസ്സിസ് രാഘവന്‍ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. നാല് സിനിമകള്‍ റിലീസ് ചെയ്യാനിരിക്കെയാണ് മരണം സംഭവിച്ചത്.