നടന്‍ മുരുകേഷ് കാക്കൂര്‍ അന്തരിച്ചു

12.26 PM 18-05-2016
MurukeshKakkurr_14052016
നാടക-സീരിയല്‍ നടന്‍ മുരുകേഷ് കാക്കൂര്‍(47) കോഴിക്കോട് അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം കാക്കൂരിലെ വീട്ടുവളപ്പില്‍ നടക്കും. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയവേയാണ് അന്ത്യം.

2012ല്‍ മികച്ച നടനുള്ള സംഗീത-നാടക അക്കാഡമി പുരസ്‌കാരം നേടിയിട്ടുണ്ട്. ദേവരാഗം, വൃന്ദാവനം, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. സൈഗാള്‍ പാടുകയാണ് എന്ന ചലച്ചിത്രമാണ് അവസാനം പുറത്തിറങ്ങിയത്.