നടി കാവ്യക്ക് ഇതു കാല് നൂറ്റാണ്ടു പിന്നിടുകയാണ് .2016 ല്‍ അഭിനയ ജീവിതത്തിലെ 25 വാര്‍ഷികം ആഘോഷിക്കുകയാണ് നടി കാവ്യാ മാധവന്. 25 മെഴുക് തിരികള്‍ കത്തിച്ചുകൊണ്ടായിരുന്നു താരത്തിന്റെ ആഘോഷം. അങ്ങനെ എളുപ്പം ഒന്നും അണഞ്ഞ് പോകാത്ത ഓര്‍മകള്‍, 25 വര്‍ഷത്തെ അഭിനയജീവിതത്തിലെ മധുരാനുഭവങ്ങള്‍ കാവ്യ ഫേസ്ബുക്കിലൂടെ പറഞ്ഞു. ആഘോഷത്തിന്റെ വീഡിയോ കാവ്യ ഫേസ്ബുക്കിലൂടെ പങ്ക് വച്ചു.
ബാലതാരമായിട്ടാണ് കാവ്യ സിനിമയില്‍ എത്തിയത്. ജയറാം നായകനായ പൂക്കാലം വരവായി(1991), മമ്മൂട്ടിയുടെ അഴകിയ രാവണന്(1996) തുടങ്ങിയ ചിത്രങ്ങളില്‍ കാവ്യ ബാലതാരമായി എത്തി. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് ആദ്യമായി കാവ്യ നായിക വേഷം