നടി മിത്രാ കുര്യന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ മർദിച്ചു

07:47 PM 12/09/2016
download (2)
കൊച്ചി: ചലച്ചിത്ര നടി മിത്രാ കുര്യന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറേയും ട്രാഫിക് കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടറേയും മര്‍ദിച്ചതായി പരാതി. ഞായറാഴ്ച വൈകിട്ട് പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു സംഭവം.

തിരുവമ്പാടി ഡിപ്പോയില്‍ നിന്നും ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന ബസ് നടി സഞ്ചരിച്ചിരുന്ന കാറില്‍ ഉരസിഅമിത വേഗത്തില്‍ പോവുകയായിരുന്നു. ബസിനെ പിന്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലത്തെിയ മിത്രാ കുര്യനും, മറ്റ് ചിലരും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് ജീവനക്കാര്‍ പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം, ജീവനക്കാരെ മര്‍ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും കാറില്‍ ബസ് തട്ടിയ ശേഷം നിര്‍ത്താതിരുന്നത് ചോദ്യം ചെയ്യുകയാണുണ്ടായതെന്നും മിത്ര വിശദീകരിച്ചു. ബസ് തട്ടിയത് ചോദിക്കാന്‍ ചെന്ന തന്നോട് ജീവനക്കാര്‍ അപമര്യാദയായി പെരുമാറി. കാറില്‍ തനിക്കോപ്പം, അച്ഛനും,അപ്പൂപ്പനും മാത്രമാണുണ്ടായിരുന്നത്. കാറിന്‍റെ പെയിന്‍റ് പോവുകയും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും മിത്ര നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.