നടൻ ജഗന്നാഥ വർമ അന്തരിച്ചു

10:06 am 20/12/2016
download (1)
തിരുവനന്തപുരം: പ്രശസ്ത സിനിമ നടൻ ജഗന്നാഥ വർമ (87) അന്തരിച്ചു. നെയ്യാററിൻകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 577 മലയാള ചിത്രങ്ങളിലും നിരവധി സീരിയലുകളിലും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പൊലീസ് ഓഫിസറായി സേവനമനുഷ്ഠിച്ചിരുന്ന ജഗന്നാഥ വർമ അറിയപ്പെടുന്ന കഥകളി കലാകാരൻ കൂടിയാണ്. എസ്.പിയായാണ് സർവീസിൽ നിന്ന് വിരമിച്ചത്. മകൻ മനുവർമ സിനിമാ നടനാണ്. പ്രശസ്ത സംവിധായകൻ വിജി തമ്പി മരുമകനാണ്.