നയന്‍താരയ്ക്ക് പ്രണയം വാഴില്ലന്നുണ്ടോ ?

07:08pm 23/7/2016
images (1)

തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെ പുതിയ പ്രണയവും തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവാദങ്ങളുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല നയന്‍താര. പ്രണയങ്ങളാണ് എന്നും നയന്‍സിനെ വിവാദത്തില്‍ അകപ്പെടുത്തുന്നത്. ആദ്യം ചിമ്പു… പിന്നെ പ്രഭുദേവ… ഒടുവില്‍ സംവിധായകന്‍ വിഘ്‌നേഷ് ശിവ എന്നിവര്‍. ഇതിനിടെ ആര്യ, വിശാല്‍ എന്നിവരുടെ പേരും നയന്‍സിന്റെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചു.

നയന്‍സ്-വിഘ്‌നേഷ് പ്രണയവും പൊളിഞ്ഞെന്നാണ് ഒടുവില്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത. വിഘ്‌നേഷിനെ വിവാഹം കഴിക്കാന്‍ നയന്‍സ് മതം മാറിയെന്നും രഹസ്യമായി ഇവര്‍ വിവാഹിതരായെന്നുമൊക്കെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇവര്‍ക്ക് താമസിക്കാനായി നയന്‍സ് ചെന്നൈയില്‍ പുതിയ വീടു വാങ്ങി എന്നും വാര്‍ത്ത പ്രചരിച്ചിരുന്നു.

അടുത്ത കാലത്ത് ഒരു അവാര്‍ഡ്ദാനച്ചടങ്ങിനിടെ ഇരുവരും പരസ്യമായി അടുത്തിടപഴകിയതോടെയാണ് പ്രണയത്തിനും ഗോസിപ്പിനും ശക്തി പകര്‍ന്നത്. എന്തായാലും അതിന്റെ ചൂടാറും മുമ്പേയാണ് പ്രണയത്തകര്‍ച്ചയും സംഭവച്ചിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ ആ വാര്‍ത്തയോട് ഇതുവരെ ഇരുവരും പ്രതികരിച്ചിട്ടില്ല.