നയന്‍താര വീണ്ടും ഹൊറര്‍ ചിത്രത്തില്‍

09:11am 09/7/2016
download (10)
മായയ്ക്കു ശേഷം നയന്‍ താര വീണ്ടുമൊരു ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കു ന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടി ല്ലായിരുന്നു. ഇപ്പോഴിതാ അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നു. ഡോറ എന്നാണ് ചിത്രത്തിന്റെ പേര്. ദോസ് രാമസ്വാമിയാ ണ് ചിത്രം സംവിധാനം ചെയ്യുന്നത്. കളവാണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സരകുണമാണ് ചിത്രം നിര്‍മിക്കുന്നത്. മുമ്പ് സരകുണത്തിന്റെ സഹസംവിധായകനായി ദോസ് സ്വാമി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൊറര്‍ ചിത്രമാ ണെങ്കിലും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ തന്നെ അഭിനയിക്കാമെന്ന് നയന്‍താര സമ്മതിക്കുകയായിരു ന്നുവത്രേ. ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ച് വരികയാണ്. എ സര്‍വഗുണം സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്. വടകറി ഫെയിം മെര്‍വിന്‍, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.