നരേന്ദ്ര മോദി അമേരിക്കയിലെത്തി‍.

11:19 AM 07/06/2016
modi_7593
ന്യൂയോര്‍ക്: അഞ്ചു രാഷ്ട്രങ്ങളിലെ പര്യടനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി‍. മൂന്ന് ദിവസം അമേരിക്കയില്‍ തങ്ങുന്ന മോദി പ്രസിഡന്‍റ് ബറാക് ഒബാമ അടക്കമുള്ളവരുമായി തന്ത്രപ്രധാനകാര്യങ്ങളില്‍ ചര്‍ച്ച നടത്തും.

ബുധനാഴ്ച മോദിയുടെ ബഹുമാനാര്‍ഥം ഒബാമ പ്രത്യേക ഉച്ചവിരുന്നൊരുക്കും. അമേരിക്കയിലെ വ്യാപാര പ്രമുഖരുമായി പ്രധാനമന്ത്രി സംവദിക്കും. ബുധനാഴ്ച യു.എസ് കോണ്‍ഗ്രസിന്‍റെ സംയുക്ത യോഗത്തെ മോദി അഭിസംബോധന ചെയ്യും.

യു.എസ് കോണ്‍ഗ്രസില്‍ പ്രസംഗിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. യു.എസില്‍ നിന്ന് മെക്സികോയിലേക്കാണ് മോദിയുടെ യാത്ര.