നഴ്‌സിനെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍

12.45 AM 15-07-2016
Kollam-Peedanam

ഹരിയാനയിലെ ഗുഡ്ഗാവില്‍ വിവാഹ വാഗ്ദാനം നല്‍കി നഴ്‌സിനെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍. ഡോക്ടര്‍ ഗിരീഷ് ഓജയാണ് അറസ്റ്റിലായത്. ഗുഡ്ഗാവില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ഗിരീഷ്. ഇതേ സ്ഥാപനത്തിലെ നഴ്‌സിനെയാണ് ഇയാള്‍ പീഡിപ്പിച്ചത്. അലഹബാദില്‍നിന്നാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.