നഴ്‌സുമാര്‍ക്കു കരുത്തായി അമേരിക്കന്‍ നഴ്‌സസ്‌ അസോസിയേഷന്‍ – See more at: http://www.mangalam.com/pravasi/america/438040#sthash.BaLCqFEw.dpuf

12:27pm 26/5/2016
ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍
1464167896_joseph--nurse (1)
ഡാലസ്‌ : ഇന്ത്യന്‍ നഴ്‌സുമാരുടെ സംഘടനയായ അമേരിക്കന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസിന്റെ നേതൃത്വത്തില്‍ നടന്ന നഴ്‌സസ്‌ ദിനാഘോഷം വിവിധ പരിപാടികളാല്‍ ഉജ്വലമായി. ഇന്ത്യ കള്‍ച്ചറല്‍ ആന്‍റ്‌ ഏജ്യുക്കേഷന്‍ സെന്‍ററിലായിരുന്നു പരിപാടികള്‍.
രാവിലെ 9.30 നു തുടങ്ങിയ നഴ്‌സിംഗ്‌ എഡ്യൂക്കേഷന്‍ പ്രോഗ്രാം പ്രമുഖ നഴ്‌സ് ലീഗല്‍ ക്‌ണ്‍സള്‍ട്ടന്റ്‌ നാന്‍സി റോപ്പര്‍ വില്‍സണ്‍ നയിച്ചു. നാല്‍പ്പതോളം പേര്‍ ട്രെയിനിംഗില്‍ പങ്കെടുത്തു. ഉച്ചയ്‌ക്കു ശേഷം നടന്ന നഴ്‌സ് അപ്രീസിയേഷന്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഡോ. ജാക്കി മൈക്കിള്‍ നഴ്‌സിംഗ്‌ നേത്രുത്വത്തെക്കുറിച്ചും പ്ര?ഫഷണല്‍ ഡെവെലപ്‌മെന്റിനെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു. പ്രവാസി മലയാളികള്‍ക്ക്‌ സുപരിചിതയായ എഴുത്തുകാരി മീനു മാത്യു നഴ്‌സിംഗ്‌ പ്ര?ഫെഷനിലുള്ളവരുടെ മാനുഷികവശങ്ങളെക്കുറിച്ചും സംഭാവനകളെക്കുറിച്ചും സംസാരിച്ചതു ഏറെ ശ്രദ്ധേയമായി. സ്വന്തം ആരോഗ്യത്തെ വിലകല്‍പ്പിക്കാതെ ഗ്രേവ്യാര്‍ഡ്‌ ജോലിയും ഓവര്‍ടൈമും ചെയ്യുന്നതു കുറയ്‌ക്കുവാന്‍ ഇന്നത്തെ നഴ്‌സിംഗ്‌ സമൂഹത്തോടു മീനു അഭ്യര്‍ത്ഥിച്ചു.
അടുത്തയിടെ നഴ്‌സിംഗില്‍ ഡോക്‌ടറേറ്റ്‌ പദവി കരസ്‌ഥമാക്കിയ ഡോ. നിഷ ജേക്കബ്‌ ആതുരശ്രുശൂഷാ രംഗത്തെ പ്ര?ഫെഷണല്‍ ഡവലപ്‌മന്റ്‌ സാധ്യതകളെ കുറിച്ചുനടത്തിയ പ്രഭാഷണം പരിപാടിയില്‍ പങ്കെടുത്ത എല്ലാ നഴ്‌സുമാരെയും ആവേശഭരിതരാക്കി. തുടര്‍ന്ന്‌ ആതുരസേവനരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരെ ആദരിച്ചു.
അമേരിക്കന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസിന്റെ സ്‌ഥാപക നേതാക്കളിലൊരാളായ ശ്രീമതി ഏലിക്കുട്ടി ഫ്രാന്‍സീസിനു പ്രത്യേകം പുരസ്‌കാരം നല്‌കി ചടങ്ങില്‍ ആദരിച്ചു. ഹീന ജോര്‍ജ്‌ജ്, സൂസന്‍ തോമസ്‌ എന്നിവര്‍ക്കു സ്‌തുത്യര്‍ഹ നഴ്‌സിംഗ്‌ സേവന അവാര്‍ഡുകള്‍ നല്‌കി. ആനി തങ്കച്ചന്‍, ദീപാ ജയ്‌സണ്‍, സെല്‍വിന്‍ സ്‌റ്റാന്‍ലി ശ്രീരാഗ മ്യൂസിക്‌സ് തുടങ്ങിയവരുടെ നേതുത്വതില്‍ ഗാന പരിപാടിയും, സ്‌റ്റീഫന്‍ ക്രിസ്‌റ്റഫര്‍ പൂട്ടൂര്‍ നടത്തിയ ഉപകരണസംഗീതവും, ജെസ്സി പോള്‍ ആലി ഇടിക്കുള റ്റീം നേത്രുത്വം നല്‍കിയ നഴ്‌സിംഗ്‌ ട്രിവിയയും ചടങ്ങിനു നിറക്കൊഴുപ്പേകി
ആലീസ്‌ മാത്യു ചടങ്ങില്‍ എംസിയായിരുന്നു. പ്രസിഡന്റ്‌ ഹരിദാസ്‌ തങ്കപ്പന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ഡാളസിലെ എല്ലാ ഇന്ത്യന്‍ നഴ്‌സുമാരെയും നഴ്‌സിംഗ്‌ വിദ്യാര്‍ഥികളെയും അദ്ദേഹം സംഘടനയിലേക്കും വരുന്ന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്കും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്‌തു. അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള നേത്രുത്വത്തെ വരുന്ന സെപ്‌റ്റംബറില്‍ തെരഞ്ഞെടുക്കും. ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സിംഗ്‌ അംബ്രല്ലാ സംഘടനയായ നൈന ( നാഷണല്‍ അസ്സോസ്സിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ നഴ്‌സസ്‌ ഇന്‍ അമേരിക്ക) ഓകേ്‌ടാബര്‍ 21 ,22 തീയതികളില്‍ ചിക്കാഗോയില്‍ നടത്തുന്ന നാഷണല്‍ കണ്‍വന്‍ഷനില്‍ രജിസ്‌റ്റര്‍ ചെയ്‌തു പങ്കെടുവാന്‍ ഹരിദാസ്‌ നഴ്‌സിംഗ്‌ സമൂഹത്തോടു അഭ്യര്‍ത്ഥിച്ചു.