നവജാതശിശുവിനെ നടുറോഡിലിട്ടു തീവെച്ച മാതാവിന് 30 വര്‍ഷം തടവ്

08:50amm 26/4/2016
– പി.പി.ചെറിയാന്‍
Newsimg1_71269208
ന്യൂജേഴ്‌സി: പ്രസവിച്ചു മണിക്കൂറുകള്‍ പിന്നിടും മുമ്പേ നവജാത ശിശുവിനെ ശീലകളും, കടലാസുകളും ചുറ്റി റോഡിനരുകിലിട്ടു തീയ്യിട്ടു കൊലപ്പെടുത്തിയ മാതാവ് കിംബര്‍ലി ഡോര്‍വില്ലയെ(23) മൗണ്ട് ഹോളി കോടതി ഏപ്രില്‍ 22 വെള്ളിയാഴ്ച മുപ്പതു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.

2015 ജനുവരിയിലായിരുന്നു സംഭവം. കാറില്‍ നിന്നും ഇറങ്ങി റോഡിനരികില്‍ വെച്ചു എന്തോ തീയ്യിടുന്നതും കണ്ടു ഓടിയെത്തിയവരോടു, മൃഗത്തിന്റെ അവശിഷ്ടങ്ങളാണെന്നാണ് ഡോര്‍വില്ല പറഞ്ഞത്. എന്നാല്‍ ആളികത്തുന്ന തീയ്യില്‍ നിന്നും കുഞ്ഞിന്റെ നിലവിളി ഉയര്‍ന്നപ്പോഴായിരുന്നു കാര്യം മനസ്സിലായത്. ഉടന്‍ കുട്ടിയെ പുറത്തെടുത്തു ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു. ഡോര്‍വില്ലയെ എല്ലാവരും ചേര്‍ന്ന് തടഞ്ഞുവെച്ചു പോലീസിനെ ഏല്‍പിച്ചു.

വിചാരണയ്ക്കിടെ പ്രതികുറ്റം സമ്മതിച്ചു. പ്രതിയുടെ അറ്റോര്‍ണി, പ്രതിക്കു മാസിക അസ്വാസ്ഥ്യം ഉണ്ട് എന്ന് കോടതിയില്‍ ബോധിപ്പിച്ചുവെങ്കിലും, കോടതി അംഗീകരിച്ചില്ല. മാതാവില്‍ നിന്നും, സഹോദരിയില്‍ നിന്നും പ്രതി ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവെച്ചിരുന്നു.

ന്യൂജേഴ്‌സി നിയമമനുസരിച്ചു ജനിച്ചു മുപ്പതു ദിവസത്തിനകം കുട്ടിയെ ബന്ധപ്പെട്ടവരെ ഏല്‍പിക്കുന്നതിനും, ഈ വിവരം രഹസ്യമാക്കി വെക്കുന്നതിനുമുള്ള അവസരം നല്‍കുന്നുണ്ട്. ഇതിനൊന്നും തയ്യാറാകാതെ കുട്ടിയെ തീയ്യിട്ടു കൊല്ലുവാന്‍ തയ്യാറായതിനെ അംഗീകരിക്കാനിവില്ലെന്ന കോടതി ചൂണ്ടികാട്ടി.

ശിക്ഷയുടെ 85 ശതമാനം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ പ്രതിക്ക് പരോളിനര്‍ഹതയുള്ളൂ എന്നു സീപ്പിരിയര്‍ കോടതി ജഡ്ജി ടെറന്‍സ് കുക്കിന്റെ വിധിയില്‍ വ്യക്തമാക്കി.