നവജോത്​ കൗർ ബി.ജെ.പിയിൽ നിന്ന്​ രാജിവെച്ചു.

09:22 pm 8/10/2016
download
ചണ്ഡിഗഢ്​​: നവജോത്​ സിങ്​ സിദ്ദുവി​െൻറ ഭാര്യ നവജോത്​ കൗർ ബി.ജെ.പിയിൽ നിന്ന്​ രാജിവെച്ചു. പഞ്ചാബിലെ ബി.ജെ.പി നിയമസഭാംഗമായ ഡോ. നവജോത്​ കൗർ ഒറ്റവരിയുള്ള രാജിക്കത്ത്​ പാർട്ടി പ്രസിഡൻറിന്​ അയച്ചു. പഞ്ചാബിലെ പാർട്ടി ആസ്ഥാനത്ത്​ നവജോത്​ കൗറി​െൻറ രാജി സ്വീകരിച്ചതായാണ്​ റിപ്പോർട്ട്​.
മുൻ ക്രിക്കറ്റ്​ താരവും ബി.ജെ.പി എം.പിയുമായിരുന്നു നവജോത്​ സിങ്​ സിദ്ദു കഴിഞ്ഞ ജൂലൈയിൽ രാജ്യസഭാംഗത്വം രാജിവെച്ച്​ പാർട്ടി വിട്ടിരുന്നു. തുടർന്ന്​ അദ്ദേഹം ആവാസ്​ ഇ പഞ്ചാബ്​ എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചു.

സിദ്ദു പാർട്ടി വി​െട്ടങ്കിലും ബി.ജെ.പിയിൽ തുടരുമെന്ന്​ ഭാര്യ നവജോത്​ കൗർ പ്രതികരിച്ചിരുന്നു. അമൃത്​സർ ഇൗസ്​റ്റ്​ മണ്ഡലത്തെയാണ്​ നവജോത്​ കൗർ പ്രതിനിധീകരിച്ചിരുന്നത്​. കഴിഞ്ഞ ഏപ്രിൽ ഒന്നിന്​ എം.എൽ.എ സ്ഥാനം രാജിവെച്ചതായി കൗർ അറിയിച്ചെങ്കിലും പിന്നീട്​ വിഡ്​ഢി ദിനത്തിലെ തമാശയെന്ന്​ പറഞ്ഞ്​ തീരുമാനം പിൻവലിക്കുകയായിരുന്നു.