നവാസ് ശരീഫിന്റെ പ്രസ്താവനയോട് ശക്തമായി പ്രതികരിച്ച് ഇന്ത്യ

08:32 am 22/9/2016
images (5)
ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭയില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നടത്തിയ പ്രസ്താവനയോട് ഇന്ത്യ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.
ബൂര്‍ഹാന്‍ വാണിയെ മഹത്വവല്‍കരിച്ചുള്ള പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന ആ രാജ്യത്തിന് തീവ്രവാദികളോടുള്ള മമതയാണ് കാണിക്കുന്നതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു. അക്രമണങ്ങളും ചര്‍ച്ചകളും ഒന്നിച്ചു കൊണ്ടുപോകാനാവില്ലെന്ന് കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ പ്രതികരിച്ചു. തിങ്കളാഴ്ച വിദേശകാര്യ സഹമന്ത്രി സുഷമ സ്വരാജ് നവാസ് ഷെരീഫിന് ഐക്യരാഷ്ട്ര സഭയില്‍ മറുപടി നല്‍കും.