നാട്ടകം ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റലില്‍ റാഗിംങ്ങ് എട്ട് വിദ്യാര്‍ഥികളെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.

08:27 am. 17/12/2016
images (3)

കോട്ടയം: നാട്ടകം ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്തെന്ന പരാതിയില്‍ പ്രതികളായ എട്ട് സീനിയര്‍ വിദ്യാര്‍ഥികളെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഈമാസം രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാംവര്‍ഷ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ഥിയായ ഇരിങ്ങാലക്കുട സ്വദേശിയെ രണ്ടും മൂന്നുംവര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് റാഗിങ്ങിനു വിധേയനാക്കിയിരുന്നു.

മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ അഭിലാഷ്, മനു, റെയ്സന്‍, രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ നിധിന്‍, പ്രവീണ്‍, ശരണ്‍, ജെറിന്‍, ജയപ്രകാശ്, കണ്ടാലറിയാവുന്ന മറ്റൊരു വിദ്യാര്‍ഥി എന്നിവര്‍ക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചതായി ചിങ്ങവനം എസ്.ഐ എം.എസ്. ഷിബു പറഞ്ഞു. പ്രതികള്‍ക്കെതിരെ പട്ടികജാതിക്കാര്‍ക്കുനേരെയുള്ള അതിക്രമം നടത്തിയെന്ന വകുപ്പ് ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്.

സംഭവത്തില്‍ സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ഡയറക്ടറും ജില്ല പൊലീസ് മേധാവിയും രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടു. കോളജ് പ്രിന്‍സിപ്പലിനും നോട്ടീസ് നല്‍കിയതായി കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ പറഞ്ഞു.