നാട്യമുദ്ര സ്കൂള്‍ ഓഫ് ഡാന്‍സ് വാര്‍ഷികാഘോഷങ്ങള്‍ നവംബര്‍ 13-ന്

08:29 pm 22/10/2016
Newsimg1_44673755
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രശസ്ത ഡാന്‍സ് സ്കൂളായ നാട്യമുദ്ര സ്കൂള്‍ ഓഫ് ഡാന്‍സിന്റെ പതിനാലാം വാര്‍ഷികാഘോഷങ്ങള്‍ നവംബര്‍ 13-നു ന്യൂയോര്‍ക്കിലെ ടാരി ടൗണ്‍ മ്യൂസിക് ഹാളില്‍ ( 13 Main Street, Tarrytown, NY 10591) നടക്കും.

നവംബര്‍ 13-നു ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. ഇന്ത്യന്‍ ക്ലാസിക്കല്‍, ഫ്യൂഷന്‍ ഡാന്‍സുകള്‍ അരങ്ങേറുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 914 843 9785, www.natyamudra.com, email: liza_dance@yahoo.com