നാദാപുരം കൊലപാതകം: പ്രതികളുടെ കാര്‍ കണ്ടെത്തി

05:37 pm 14/8/2016

download (3)
നാദാപുരം: മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ വധിച്ച കൊലയാളികള്‍ ഉപയോഗിച്ച കാര്‍ കണെ്്ടത്തി. വടകര സഹകരണ ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു കാര്‍. കാറില്‍നിന്ന് കൊലയാളികളുടെ വസ്ത്രങ്ങളും മദ്യക്കുപ്പിയും കണ്ടെത്തി .

കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാര്‍ കോഴിക്കോട് ബേപ്പൂര്‍ സ്വദേശി വാങ്ങിയതാണ്. എന്നാല്‍ രണ്്ടുവര്‍ഷം മുമ്പ് വാഹനം പ്രതീഷ് എന്നയാള്‍ക്ക് വിറ്റെന്നാണ് ഉടമയുടെ മൊഴി. പിന്നീട് ആറോളം പേര്‍ക്ക് വാഹനം കൈമാറിയതായും പോലീസ് കണെ്്ടത്തി. പ്രതീഷിനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

വെള്ളിയാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിലാണ് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലം (20) മരിച്ചത്. നാദാപുരം തൂണേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്റെ കൊലപാതകത്തില്‍ മൂന്നാം പ്രതിയായിരുന്നു ഇയാള്‍.