നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് ഒരുക്കങ്ങള്‍ മുന്നേറുന്നു.

27.1.2016-6
ന്യുജേഴ്‌സി: പ്രവാസി ജീവിതത്തില്‍ വേറിട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു നീങ്ങുന്ന പ്രമുഖ സാംസ്‌കാരിക സംഘടനയായ ‘നാമം’ മാര്‍ച്ച് 19ന് നടത്തുന്ന എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് അതിഗംഭീരമാക്കാനുളള ഒരുക്കങ്ങള്‍ മുന്നോറുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവരെ സ്വാഗതം ചെയുന്നതിനായുള്ള റിസപ്ഷന്‍ കമ്മിറ്റിയില്‍ സുനില്‍ രവീന്ദ്രന്‍, സന്തോഷ് മേനോന്‍, അമൃത സഞ്ജയ് , സിജി ആനന്ദ്, ഉഷ മേനോന്‍, സുമേഷ് നായര്‍ എന്നിവരാണുള്ളത്. അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തുന്ന ഓരോ വ്യക്തിയെയും പ്രത്യേക പരിഗണനയോടെ സ്വീകരിക്കുകയും ഏറ്റവും നല്ലൊരനുഭവം സമ്മാനിക്കുകയും ചെയ്യുമെന്നും

പ്രോഗ്രാം കണ്‍വീനര്‍ സജിത് കുമാര്‍ പറഞ്ഞു. ഇതിനായി വിവിധ കമ്മിറ്റികളെ ചുമതലപ്പെടുത്തിയിട്ടുണ്ട് . ബാങ്കറ്റ് ഹാളിനുള്ളില്‍ അതിഥികള്‍ക്കായുള്ള സജ്ജീകരണങ്ങളുടെ ചുമതല സജിത് ഗോപി, സഞ്ജീവ് കുമാര്‍, ഉഷ മേനോന്‍, അമൃത സഞ്ജയ്, സീമന്ത് കുമാര്‍ എന്നിവരടങ്ങുന്ന അഡ്മിഷന്‍ ആന്‍ഡ് ബാങ്കറ്റ് കമ്മിറ്റിക്കാണ് .

പ്രഗത്ഭ വ്യക്തികളെ ആദരിക്കുന്ന എക്‌സലന്‍സ് അവാര്‍ഡ് നൈറ്റില്‍ തികച്ചും വ്യത്യസ്തമായ പരിപാടികളാണ് അവതരിപ്പിക്കുന്നത് . പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ കൊമേഡിയനായ രാജീവ് സത്യാല്‍ അവതരിപ്പിക്കുന്ന ഹാസ്യ പരിപാടി അവാര്‍ഡ് നിശയിലെ ഒരു പ്രധാന ആകര്‍ഷണമായിരിക്കും. ന്യുജേഴ്‌സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട് സ് പാലസില്‍ മാര്‍ച്ച് 19 വൈകുന്നേരം ആരംഭിക്കുന്ന എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് വന്‍ വിജയമാക്കാനുള്ള തിരക്കിലാണ് നാമം പ്രവര്‍ത്തകര്‍.