നായര്‍ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമം മാര്‍ച്ച് 26 ന് കൊട്ടില്ലിയന്‍ റെസ്‌റ്റൊറന്റില്‍

1:34pm 12/3/2016

പി.പി.ചെറിയാന്‍
page-0
ന്യൂ യോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ കുടുംബ സംഗമം, മാര്‍ച്ച് 26 ശെനിയാഴ്ച്ച കൊട്ടില്ലിയന്‍ റെസ്‌റ്റൊറന്റില്‍ വച്ച് (ഇഛഠകഘഘകഛച, 440 ഖലൃശരവീ ഠൗൃിുശസല, ഖലൃശരവീ, ചഥ 11753) വൈകിട്ട് ആറു മണി മുതല്‍ നടക്കുന്നതാണ് എന്ന് പ്രസിഡന്റ്‌റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ അറിയിച്ചു. കുടുംബാംഗങ്ങള്‍ നയിക്കുന്ന വിവിധ കലാപരിപാടികള്‍ കുടുംബ സംഗമത്തിന് മിഴിവേകും.

പുതുക്കി ക്രോഡീകരിച്ച് നായര്‍ ബനവലന്റ് അസോസിയേഷന്‍ തയ്യാറാക്കിയ ഭജനാവലിയുടെ പ്രകാശനം അന്നേ ദിവസം നിര്‍വഹിക്കുന്നതാണ് എന്ന് ട്രഷറര്‍ സേതു മാധവന്‍ പറഞ്ഞു. 324 പേജുകളോടെ പ്രസിദ്ധീകരിക്കുന്ന ഈ ഭജനാവലിയുടെ ഇടതു പേജില്‍ മലയാളത്തിലും വലതു പേജില്‍ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നതുകൊണ്ടു മലയാളം അറിയാത്തവര്‍ക്കും
ആലപിക്കാവുന്ന രീതിയിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് എന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജയപ്രകാശ് നായര്‍ അറിയിച്ചു.

തദവസരത്തില്‍ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക ഓഗസ്റ്റ് 12, 13, 14 തീയതികളില്‍ ഹ്യൂസ്റ്റനിലുള്ള ക്രൌണ്‍ പ്ലാസ്സാ ഹോട്ടലില്‍ വച്ച് സംഘടിപ്പിക്കുന്ന ‘നായര്‍ സംഗമം 2016’ലേക്കുള്ള രജിസ്‌ട്രേഷന്റെ ശുഭാരംഭം നടക്കുന്നതാണ്. ചടടഛചഅ പ്രസിഡന്റ് ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ എന്നിവര്‍ രജിസ്‌ട്രേഷന് നേതൃത്വം കൊടുക്കുന്നതാണ് എന്ന് ചആഅ ജനറല്‍ സെക്രട്ടറി രാം ദാസ് കൊച്ചുപറമ്പില്‍ അറിയിച്ചു.
?
കൂടുണ്ടതല്‍ വിവണ്ടരണ്ടങ്ങള്‍ക്ക്ജയപ്രകാശ് നായര്‍ 845 507 2621