02:45pm 2/6/2016
– പി.പി.ചെറിയാന്‍
ഒക്കലഹോമ: നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നാറ്റീവ് അമേരിക്കന്‍ മിഷന്‍ ജൂണ്‍ 5 മുതല്‍ 10 വരെ ഒക്കലഹോമ ബ്രോക്കന്‍ ബോ ക്യാമ്പ് ഇസ്രായേല്‍ ഫോള്‍സമില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍ സംഘടിപ്പിക്കുന്നു.
വി.ബി.എസ്സില്‍ വേദപഠനം, സംഗീതം, സ്‌പോര്‍ട്‌സ്, കലാമത്സരങ്ങള്‍, ഗ്രൂപ്പ് പഠനം തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. വി.ബി.എസ്സില്‍ പ്രവേശനം സൗജന്യമാണ്. റവ.ഡെന്നീസ് എബ്രഹാം, കോര്‍ഡിനേറ്റര്‍ ആയിട്ടുള്ള കമ്മിറ്റിയാണ് വി.ബി.എസ്സിനു നേതൃത്വം നല്‍കുന്നത്. ഡാളസ്സിലും, ഒക്കലഹോമയിലും ഉള്ള മാര്‍ത്തോമാ ഇടവകാംഗങ്ങള്‍ വി.ബി.എസ്സിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.ഡെന്നീസ് അബ്രഹാം-516 377 3311