നാലുദിവസത്തെ സന്ദര്‍ശനത്തിനായി അല്‍ജീറിയന്‍ നാവികകപ്പല്‍ കൊച്ചിതുറമുഖത്തെത്തി

09.45 PM 02-08-2016
genral-ALGERIAN NAVAL SHIP EZZADJER
കൊച്ചി:നാലുദിവസത്തെ കൊച്ചി സന്ദര്‍ശനത്തിനായി അല്‍ജീറിയന്‍ നാവികകപ്പല്‍ ഇസഡ്ജര്‍ കൊച്ചിതുറമുഖത്തെത്തി. ഇന്നലെ കൊച്ചിതുറമുഖത്തെത്തിയ കപ്പല്‍ അഞ്ചുവരെ കൊച്ചിയിലുണ്ടാകും കമാണ്ടര്‍ ഛാല്‍ബി അഹ്‌സിനെ കമാണ്ടിംഗ് ഓഫിസറും ക്യാപ്റ്റന്‍ മുഹമ്മദ് എല്‍മൗല്‍ദി മിഷന്‍ കമാണ്ടറുമായുള്ള കപ്പലില്‍ 118 പേരാണുള്ളത്. കമാണ്ടര്‍ ഛാല്‍ബി അഹ്‌സിനെയുംക്യാപ്റ്റന്‍ മുഹമ്മദ് എല്‍മൗല്‍ദിയും ഇന്നലെ ദക്ഷിണമേഖല നാവിക ആസ്ഥാനത്ത് ചീഫ് ഓഫ് സ്റ്റാഫ് റയര്‍ അഡ്മിറല്‍ ആര്‍ ബി പണ്ഡിറ്റുമായി കൂടികാഴ്ച്ചനടത്തി. അല്‍ജീറിയന്‍ നാവികകപ്പലും ദക്ഷിണമേഖല നാവിക ആസ്ഥാനവും തമ്മിലുള്ള വിവിധ തലങ്ങളിലുള്ള കൂടികാഴ്ച്ചകളും ആശയവിനമയവും അടുത്തദിവസങ്ങളില്‍ നടക്കും. അല്‍ജീരിയന്‍ സൈനികരും ഇന്ത്യന്‍ നാവികസേന അംഗങ്ങളും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍മത്സരവും ഇന്നലെ നടന്നു. സംസ്‌ക്കാരിക പ്രാധാന്യമുള്ള വിവിധ കേന്ദ്രങ്ങളിലും അല്‍ജേറിയന്‍ സൈനികര്‍ സന്ദര്‍ശനം നടത്തുന്നതാണ്. ജദ്ദയിലേക്ക് പോകുന്നവഴിയാണ് അല്‍ജേറിയന്‍ കപ്പല്‍ കൊച്ചിയിലെത്തിയത്. കഴിഞ്ഞ സെപ്തംബറിലും ഫെബ്രുവരിയിലുമായി രണ്ട് അല്‍ജേറിയന്‍ നാവിക കപ്പലുകളും കൊച്ചി സന്ദര്‍ശിച്ചിരുന്നു. എഎന്‍എസ് അഡ്ഹാഫര്‍, ഇഎന്‍ ഫതഹ് എന്നീ നാവികകപ്പലുകളാണ് അന്ന് സന്ദര്‍ശനം നടത്തിയിരുന്നത്.