08:43am 31/5/2016
നാലു വയസ്സുകാരിയായ മകളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ഫ്രീസറില്‍ സൂക്ഷിച്ച പിതാവ് അറസ്‌റ്റില്‍. കുവൈത്തിലാണ് സംഭവം. സലേം ബൗഹാന്‍ എന്ന സ്വദേശി പൗരനാണ് പിടിയിലായത്.
കുട്ടിയെ വൈദ്യുതി വയര്‍ കൊണ്ട് അടിക്കുകയും ചൂടുവെള്ളം ഒഴിച്ച് പൊള്ളിക്കുകയും ആണ് പിതാവ് ചെയ്‌തത്.തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം ബാഗിലാക്കി ഫ്രീസറില്‍ വെക്കുകയായിരുന്നു. കൊലപാതകം സംബന്ധിച്ച് സൂചന ലഭിച്ച സുരക്ഷാ ഉദ്യോഗസ്‌ഥര്‍ നടത്തിയ പരിശോധനയില്‍ ഫ്രീസറില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
പിതാവും മാതാവും ലഹരിക്ക് അടിമകളായിരുന്നു എന്നും സംഭവ സമയത്തും ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായും അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ പിതാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്.