12:37 PM 24/05/2016
കൊല്ലം: കൊട്ടാരക്കരയില്‍ നാളെ ആര്.എസ്.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ആര്.എസ്.പി മണ്ഡലം കമ്മിറ്റി ഓഫീസിന് നേര്‍ക്ക് കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ആക്രമണത്തില്‍ കെട്ടിടത്തിന്‍െറ ജനല്‍ ചില്ലുകള്‍ തകരുകയും ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരെന്ന് ആര്.എസ്.പി ആരോപിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.