നാഷണല്‍ ഇന്ത്യന്‍ നഴ്‌സസ് പ്രാക്റ്റിഷനേഴ്‌സ് അസോസിയേഷന്റെ കമ്മറ്റി മീറ്റിഗും, വൈറല്‍ ഇന്‍ഫക്ഷന്‍സിനെപ്പറ്റി ചര്‍ച്ചയും കോണ്‍ഗേഴ്‌സില്‍

09’07 am 20/11/2016

– സെബാസ്റ്റ്യന്‍ ആന്റണി
Newsimg1_79906995
ന്യൂയോര്‍ക്ക്: ഡിസംബര്‍ മൂന്നാം തിയതി കോണ്‍ഗ്രേസിലുള്ള സഫറോണ്‍ റെസ്‌റ്റോറന്റില്‍ ( 97 NY-303, Congers, NY 10920) വെച്ച് രാവിലെ 11മണിക്ക് നാഷണല്‍ ഇന്ത്യന്‍ നഴ്‌സസ് പ്രാക്റ്റിഷനേഴ്‌സ് അസോസിയേഷന്റെ (NINPAA) ആദ്യത്തെ കമ്മറ്റി മീറ്റിംഗ് നടത്തുന്നതാണ്. 12 മണിക്കുള്ള ഉച്ച ഭക്ഷണത്തിനു ശേഷം വൈറല്‍ ഇന്‍ഫക്ഷന്‍സ് എങ്ങിനെ തടയാമെന്നും, ചകിത്സാ ക്രമങ്ങളേപ്പറ്റിയും ചര്‍ച്ച നടത്തുന്നതാണ്.

സിക്ക വൈറസ്, ചിക്കന്‍ ഗുനിയ, ഇന്‍ഫ്‌ളുവന്‍സ തുടങ്ങിയ രോഗങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. പല സംസ്ഥാങ്ങളിലെ ഇന്‍ഫക്ഷന്‍ നിരക്കുകളും, ചികിത്സാ രീതികളും ഈ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുന്നതാണ്.ഈ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. ഇന്ന് അമേരിക്കയില്‍ ധാരാളം ഇന്ത്യന്‍ നഴ്‌സസ് പ്രാക്റ്റിഷനേഴ്‌സ് ഉണ്ട്. അതുപോലെ നഴ്‌സസ് പ്രാക്റ്റിഷനേഴ്‌സിനു പഠിക്കുന്നവരും ധാരാളം ഉണ്ട്. എല്ലാവരേയും പ്രത്യേകം പ്രത്യേകം ഈ മീറ്റിങ്ങില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നു.

വിവരങ്ങള്‍ക്ക്;
ആനി പോള്‍ (പ്രസിഡന്റ്) 845 304 1580
അനു വര്‍ഗീസ് (സെക്രട്ടറി) 5087404911
പ്രസന്ന ബാബു (ട്രഷറര്‍) 7186193083
ബ്രിജിത് ജോര്‍ജ് (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്) 2154946753
ഗ്രേസ് മാണി (വൈസ് പ്രസിഡന്റ്) 3029810109.