06.08 AM 01-09-2016
കോണ്‍ഗ്രസ് മുഖ പത്രമായ നാഷണല്‍ ഹെറാള്‍ഡ് വീണ്ടും പ്രസിദ്ധീകരിക്കുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നീലഭ് മിശ്രയെ നാഷണല്‍ ഹെറാള്‍ഡ് ഗ്രൂപ്പിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി നിയമിച്ചു. ഒമ്പതു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നാഷണല്‍ ഹെറാള്‍ഡ് തിരികെയെത്തുന്നത്. ഇതിനു പുറമെ ഹിന്ദി പത്രമായ നവയുഗും പ്രസിദ്ധീകരണം ആരംഭിക്കും. രണ്ടിന്റെയും എഡിറ്ററായാണ് നീലഭ് മിശ്രയെ നിയമിച്ചിരിക്കുന്നത്.
പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ നീലഭ് മിശ്ര ഔട്ട് ലുക്ക് ഹിന്ദി മാഗസിന്റെ മുന്‍ എഡിറ്ററാണ്. ഉറുദു പത്രമായ കോമി ആവാസിന്റെ പുനപ്രസിദ്ധീകരണവും വൈകാതെ തന്നെ ഉണ്ടാകുമെന്ന് അസോസിയറ്റഡ് ജേര്‍ണല്‍സ് ലിമറ്റഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.