നാഷനല്‍ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡില്‍ അവസരം

01:20pm 11/07/2016
download (5)
നാഷനല്‍ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡില്‍ 78 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട്സ് അസിസ്റ്റന്‍റ് (28), ഓഫിസ് അസിസ്റ്റന്‍റ് (20), മാര്‍ക്കറ്റിങ് റെപ്രസന്‍േററ്റിവ് (30) എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഓഫിസ് അസിസ്റ്റന്‍റ് തസ്തികയില്‍ അപേക്ഷിക്കാന്‍ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. അക്കൗണ്ട് അസിസ്റ്റന്‍റാവാന്‍ ബി.കോം ജയവും മാര്‍ക്കറ്റിങ് റെപ്രസന്‍േററ്റിവ്സിന് അഗ്രികള്‍ചര്‍ ബിരുദവുമാണ് യോഗ്യത.
പ്രായപരിധി: അപേക്ഷകര്‍ക്ക് 30 വയസ്സ് കഴിയരുത്. സംവരണവിഭാഗത്തിലുള്ളവര്‍ക്ക് ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍.
അപേക്ഷാ ഫീസ്: 200 രൂപ. ഇന്‍റര്‍നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫീസടക്കാം. എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.nationalfertilizers.com വഴി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 19.