നിക്കി ഹേലിയെ അമേരിക്കയുടെ ഐക്യരാഷ്ട്രസഭയുടെ അംബാസിഡറായി തെരഞ്ഞെടുത്തു

10:29 am 24/11/2016

– ജോയി തുമ്പമണ്‍
Newsimg1_26721508
ഡൊണാള്‍ഡ് ട്രമ്പ് അമേരിക്കയുടെ യു.എന്‍ അംബാസിഡറായി ഇന്ത്യന്‍ വംശജയും, രണ്ടാം തവണയും സൗത്ത് കരോലിന സ്റ്റേറ്റിന്റെ ഗവര്‍ണറുമായ നിക്കി ഹേലിയെ തെരഞ്ഞെടുത്തു.

റിപ്പബ്ലിക്കന്‍ പ്രൈമറി നടക്കെ ട്രമ്പിനെ പിന്തുണയ്ക്കാതെ എതിര്‍ സ്ഥാനാര്‍ത്ഥിയെ സഹായിക്കുകയും ട്രമ്പിനെ നിശിചതമായി വിമര്‍ശിക്കുകയും ചെയ്ത നിക്കി ഹേലിയെ അന്താരാഷ്ട്ര സംഘനടയുടെ അമേരിക്കന്‍ ശബ്ദമായി തെരഞ്ഞെടുത്ത ട്രമ്പിന്റെ ദീര്‍ഘവീക്ഷണത്തെ അമേരിക്കന്‍ മാധ്യമങ്ങള്‍ അനുമോദിച്ചു.

നിര്‍ണ്ണായകമായ പല തീരുമാനങ്ങളും എടുക്കുന്ന യു.എന്നില്‍ ഒരു സ്ത്രീ എന്ന നിലയിലും, ഒരു ഇന്ത്യക്കാരി എന്ന നിലയിലും നിക്കി ഹേലിക്ക് സമഗ്രമായ സ്വാധീനം ചെലുത്തുവാന്‍ കഴിയും എന്നു ദീര്‍ഘവീക്ഷണമാണ് ഈ 44-കാരിയില്‍ ട്രമ്പിനുള്ളത്.

നിക്കിയുടെ മാതാപിതാക്കള്‍ പഞ്ചാബില്‍ നിന്നു അമേരിക്കയില്‍ കുടിയേറിയവരാണ്. നിക്ക് മതസ്ഥരായ മാതാപിതാക്കളുടെ കര്‍ക്കശമായ ശിക്ഷണത്തിലാണ് അവര്‍ അമേരിക്കയില്‍ വളര്‍ന്നത്. ചെറുപ്പത്തില്‍ തന്റെ നിശ്ചയദാര്‍ഢ്യംകൊണ്ടും കഠിനാധ്വാനം കൊണ്ടും സമപ്രായക്കാരായ സഹപാഠികളേക്കാള്‍ മുന്നിലായിരുന്നു. രാഷ്ട്രീയത്തിലേക്ക് കാല്‍വെച്ചത്, കന്നി മത്സരത്തിലൂടെ അതിശക്തയായ ലാരി കൂണ്‍ എന്ന കോണ്‍ഗ്രസുകാരിയെ തോല്‍പിച്ചുകൊണ്ടായിരുന്നു. പിന്നെ ഉയരങ്ങളിലേക്കുള്ള യാത്രയായിരുന്നു. 2010-ല്‍ സൗത്ത് കരോലിനയുടെ ആദ്യത്തെ വനിതാ ഗവര്‍ണറായി. വീണ്ടും 2014-ലും തെരഞ്ഞെടുക്കപ്പെട്ടു.

1996-ല്‍ മൈക്കില്‍ ഹേലി എന്ന വെള്ളക്കാരനെ വിവാഹം കഴിച്ചു. സിക്ക് മതത്തില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ച നിക്കി ഹേലി യുണൈറ്റഡ് മെതഡിസ്റ്റ് സഭാംഗമാണ്.