നിതിന്‍ ഗഡ്കരിയുടെ യു.എസ് സന്ദര്‍ശനം ഇന്ന് തുടങ്ങും

10:00 AM 11/07/2016
images
ന്യൂഡല്‍ഹി: കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഒരാഴ്ചത്തെ യു.എസ് സന്ദര്‍ശനം തിങ്കളാഴ്ച തുടങ്ങും. യു.എസ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി അന്തോണി ഫോക്സുമായി വാഷിങ്ടണില്‍ അദ്ദേഹം തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ തുറമുഖം, കപ്പല്‍നിര്‍മാണം, തീരദേശ സാമ്പത്തിക മേഖല തുടങ്ങി അടിസ്ഥാനസൗകര്യ വികസനരംഗത്ത് യു.എസ് നിക്ഷേപം തേടുമെന്ന് ഗഡ്കരിയുടെ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഹൈവേ വികസനം, റോഡ് രൂപകല്‍പന, റോഡ് സുരക്ഷ, പ്രകൃതി സൗഹൃദ ഇന്ധനങ്ങളുടെ വികസനം തുടങ്ങിയവയില്‍ യു.എസ്-ഇന്ത്യ സഹകരണത്തിന്‍െറ സാധ്യതകളും ചര്‍ച്ച ചെയ്യും. അടിസ്ഥാനസൗകര്യ വികസനത്തില്‍ 60 ദശലക്ഷം യു.എസ് ഡോളറും വ്യവസായ വികസനത്തില്‍ 100 ബില്യന്‍ ഡോളറുമാണ് പ്രതീക്ഷിക്കുന്ന നിക്ഷേപം.