നിത അംബാനിക്ക് വി.വി.ഐ.പി സുരക്ഷ

11:36 AM 26/07/2016
download (1)
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക് കേന്ദ്ര അഭ്യന്തര മന്ത്രാലയം ഇസെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു. പത്തോളം സായുധ ധാരികളായ സി.ആർ.പിഎഫ് കമാണ്ടോകളാണ് നിതക്ക് സുരക്ഷ ഒരുക്കുന്നത്. അതേസമയം ഇതിനുള്ള മുഴുവന്‍ ചെലവും നിത തന്നെ വഹിക്കണം. നിത അംബാനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന കേന്ദ്ര സുരക്ഷാസേനകളുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് അവര്‍ കേന്ദ്ര അഭ്യന്തരമന്ത്രാലയം ”ഇസഡ്” കാറ്റഗറി സുരക്ഷ അനുവദിച്ചത്. മുകേഷ് അംബാനിക്ക് നിലവില്‍ ഇസെഡ് കാറ്റഗറി സുരക്ഷയുണ്ടെന്നിരിക്കേ നിതക്ക് കൂടി സുരക്ഷ ഏര്‍പ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ലെന്ന കണക്കുകൂട്ടലിലാണ് സി.ആർ.പി.എഫ്.

2013-ലാണ് മുകേഷ് അംബാനിക്ക് കേന്ദ്രസര്‍ക്കാര്‍ ഇസെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. ഐ.എം.ജി റിലയന്‍സ് അധ്യക്ഷയും ഐ.പി.എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്‍റെ ഉടമയും ഫുട്‌ബോളിന്‍റെ പുതിയ മുഖമായ സൂപ്പര്‍ ലീഗിന്‍റെ അമരക്കാരിയുമാണ് നിതാ അംബാനി.