നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാന്‍ വെടിവയ്പ

09.10 AM 28/10/2016
kshmir_1909
ജമ്മു: ജമ്മു കാഷ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാന്‍ വെടിവയ്പ്. തുംഗ്ദാര്‍, അഖ്‌നൂര്‍, മെന്താര്‍ അതിര്‍ത്തികളിലാണ് വെടിവയ്പ് തുടരുന്നത്. വെടിവയ്പില്‍ അഞ്ച് ഇന്ത്യന്‍ ജവാന്മാര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാന്‍ സൈന്യം നിയന്ത്രണരേഖ ലംഘിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് പാക് റേഞ്ചര്‍മാരെകൂടാതെ പാക് കമാന്‍ഡോകളും വെടിവയ്പില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.

പ്രകോപനമില്ലാതെ വെടിയുതിര്‍ത്ത പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നിര്‍ദേശം നല്‍കി. അതിര്‍ത്തി രക്ഷാ സേന ഡിജിയുമായി അദ്ദേഹം ചര്‍ച്ച നടത്തി.