നിയന്ത്രണ രേഖയില്‍ ഭീകരരുടെ വെടിയേറ്റ് സൈനികന് വീരമൃത്യൂ

01:14pm 11/7/2016
download (3)

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുപ്‌വാര ജില്ലയില്‍ നിയന്ത്രണ രേഖയില്‍ ഭീകരരുടെ വെടിയേറ്റ് ജവാന് വീരമൃത്യു. അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ഭീകരര്‍ ശ്രമിച്ചത് സൈനികര്‍ പ്രതിരോധിക്കുന്നതിനിടെയാണ് ജവാന്‍ വെടിയേറ്റ് മരിച്ചത്.

കെരണ്‍ സെക്ടര്‍ വഴി വന്‍ ആയുധ ശേഖരവുമായാണ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൈന്യം ശക്തമായി തിരിച്ചടിക്കുന്നതിനിടെയാണ് ഒരു ജവാന്‍ വെടിയേറ്റ് മരിച്ചത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.