നിയന്ത്രണ രേഖയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ജവാന്‍ കൊല്ലപ്പെട്ടു

08:09 am 29/10/2016
images

ശ്രീനഗര്‍: കുപ്വാര ജില്ലയിലെ മാച്ചില്‍ സെക്ടറില്‍ നിയന്ത്രണ രേഖയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ജവാന്‍ കൊല്ലപ്പെട്ടു. ഭീകരര്‍ ഇദ്ദേഹത്തിന്‍െറ മൃതദേഹം വികൃതമാക്കി. ഏറ്റുമുട്ടലില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടു. മറ്റ് ഭീകരര്‍ പാക് അധിനിവേശ കശ്മീരിലേക്ക് രക്ഷപ്പെട്ടതായി സൈനിക വക്താവ് പറഞ്ഞു. പാക് സൈന്യത്തിന്‍െറ വെടിവെപ്പിന്‍െറ മറവിലായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. സംഭവത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും സൈനിക വക്താവ് പറഞ്ഞു.