നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമായി

12:38pm 22/4/2016

download
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമായി. രാവിലെ 11 മണിയോടെ ഗവര്‍ണര്‍ പി.സദാശിവമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതോടെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു തുടങ്ങി. കഴക്കൂട്ടത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.മുരളീധരന്‍, മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.എച്ച് കുഞ്ഞമ്പു തുടങ്ങിയവര്‍ പത്രിക സമര്‍പ്പിച്ചു. പന്ത്രണ്ടു മണിക്കൂ ശേഷം കൂടുതല്‍ പേര്‍ പത്രിക സമര്‍പ്പിക്കും.