നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായവുമായി ഷിക്കാഗോ സോഷ്യല്‍ ക്ലബ്

12:05AM 21/6/2106

മാത്യു തട്ടാമറ്റം
Newsimg1_6707735
ഷിക്കാഗോ: വിദ്യാഭ്യാസമാണ് ഒരു നാടിന്റെ വളര്‍ച്ചയുടെ അത്താണിക്കല്ല് എന്ന് ഷിക്കാഗോ സോഷ്യല്‍ ക്ലബ് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ പഠനത്തിനു ആവശ്യമായ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള ധനസഹായം സോഷ്യല്‍ ക്ലബ് നല്‍കുകയുണ്ടായി.

സോഷ്യല്‍ ക്ലബിന്റെ ബോര്‍ഡ് മെമ്പറും, ഷിക്കാഗോയിലെ സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവുമായ പീറ്റര്‍ കുളങ്ങര ഷിക്കാഗോ സോഷ്യല്‍ ക്ലബിനെ പ്രതിനിധീകരിച്ച്, ഏറ്റുമാനൂര്‍ എം.എല്‍.എ കെ. സുരേഷ് കുറുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിദ്യാഭ്യാസ ഫണ്ടിലേക്ക് സോഷ്യല്‍ ക്ലബിന്റെ ധനസഹായം നല്‍കുകയുണ്ടായി.