നിര്‍ഭയ മോഡലില്‍ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് കോണ്‍ഗ്രസ് ദേശിയ വക്താവിനോട് ബി.ജെ.പി അനുഭാവി

06:37pm 22/5/2016
images (10)
ന്യൂഡല്‍ഹി: നിര്‍ഭയ മോഡലില്‍ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് കോണ്‍ഗ്രസ് ദേശിയ വക്താവ് പ്രിയങ്ക ചതുര്‍വേദിക്ക് ബി.ജെ.പി അനുഭാവിയുടെ ഭീഷണി. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ തനിക്കെതിരെ ബി.ജെ.പി വക്താവ് നടത്തിയ മോശം പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴാണ് ബലാത്സംഗ ഭീഷണി ഉണ്ടായത്.
ഇത്തരത്തില്‍ തന്നെ ഭീഷണിപ്പെടുത്താമെന്ന് തീവ്രവലതുപക്ഷ നേതാക്കളും പ്രവര്‍ത്തകരും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റ് പറ്റിയെന്ന് പ്രിയങ്ക പറഞ്ഞു. നവമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം തടയുന്നത് അസാധ്യമാണെന്ന് അടുത്തിടെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സത്യസന്ധതയെ ഞാന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ നിയമം കള്‍ശനമാക്കിയാല്‍ നവമാധ്യമങ്ങളിലെ അധിക്ഷേപം തടയാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അസാധ്യമാണെന്ന ഉത്തരത്തിലൂടെ അദ്ദേഹം ഈ വിഷയത്തില്‍ നിന്ന് സൗകര്യപൂര്‍വം ഒളിച്ചോടുകയായിരുന്നു.