7:02pm 25/3/2016
ശ്രീനഗര്‍: മെഹ്ബൂബ മുഫ്തി നേതൃത്വം നല്‍കുന്ന കശ്മീരിലെ നിര്‍ദ്ദിഷ്ട പി.ഡി.പി ബി.ജെ.പി സഖ്യ സര്‍ക്കാരില്‍ ബി.ജെ.പിയിലെ നിര്‍മല്‍ സിങ് ഉപ മുഖ്യമന്ത്രിയാവും. നിര്‍മല്‍ സിങിനെ നിയമ സഭ കക്ഷി നേതാവായി ബി.ജെ.പി തെരഞ്ഞെടുത്തു. മുഫ്തി മുഹമ്മദ് സഈദ് സര്‍ക്കാരില്‍ ഉപ മുഖ്യമന്ത്രിയായിരുന്നു നിര്‍മല്‍ സിങ്.
മുഫ്തി മുഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ കശ്മീര്‍ ഭരണം ജനുവരി ഏഴു മുതല്‍ ഗവര്‍ണര്‍ ഭരണത്തിലായിരുന്നു. ബി.ജെ.പിയുമായി ചേര്‍ന്ന് ഭരണം തുടരുന്നതിനോട് മെഹബൂബക്ക് തുടക്കത്തില്‍ താല്‍പര്യമില്ലായിരുന്നു.
തുടര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നത് നീണ്ടു. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത് കഴിഞ്ഞ ദിവസം നടന്ന മെഹ്ബൂബമോദി കൂടിക്കാഴ്ചക്ക് ശേഷമാണ്. ചര്‍ച്ചയില്‍ മെഹ്ബൂബ പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടില്‌ളെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നത്