നിര്‍മ്മല കോളേജില്‍ സിഗ്‌നേച്ചര്‍ ഡിസൈനര്‍ ഷോ സംഘടിപ്പിക്കുന്നു.

02:48pm 28/6/2016

download (6)
കൊച്ചി: നിര്‍മ്മല കോളേജില്‍ സിഗ്‌നേച്ചര്‍ ഡിസൈനര്‍ ഷോ സംഘടിപ്പിക്കുന്നു. ജൂലൈ ഒന്നിന് അങ്കമാലിയിലെ അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്റര്‍് ഷൊയ്ക്ക് വേദിയാകുമെന്ന് പ്രോഗ്രാം കൊ-ഓര്‍ഡിനേറ്റര്‍ ആന്റണി കോലഞ്ചേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബെസ്റ്റ് ഡിസൈനര്‍, ബെസ്റ്റ് അവാംദ്ഗാഡെ, ബെസ്റ്റ് കണ്‍സപ്ച്ച്വലൈസേഷന്‍, ബെസ്റ്റ് കണ്‍സ്ട്രക്ഷന്‍, ബെസ്റ്റ് ഇന്നൊവേറ്റീവ് ഡിസൈന്‍ അവാര്‍ഡുകള്‍ നല്‍കും. മൈക്രോസ്‌കോപ്പിക് സൂം ഇന്‍/സൂം ഔട്ട് എന്ന ആശയത്തെ ആധാരമാക്കിയാണ് വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വൈവിധ്യമാര്‍ന്ന നൂറില്‍പരം വസ്ത്രങ്ങളാണ് വിവിധ തെന്നിന്ത്യന്‍ മോഡലുകള്‍ അണിഞ്ഞ് റാംപിലെത്തുന്നത്. സിനിമാ നടി ഇഷ തല്‍വാര്‍ ഉദ്ഘാടനം ചെയ്യും. ഫാഷന്‍ ഫോട്ടോഗ്രാഫര്‍ റെജി ഭാസ്‌ക്കറും ഫാഷന്‍ ഡിസൈനര്‍ സ്‌നേഹ് ബാഗ്‌വേ കാല്‍റയും വിധികര്‍ത്താക്കളാകും. ഡാലു കൃഷ്ണദാസാണ് കോറിയോഗ്രാഫര്‍. ഡിപ്പാര്‍ട്ടുമെന്റ് മേധാവി സിന്ധു ഫ്രാന്‍സിസ്, സീനിയര്‍ ഫാക്കല്‍റ്റി കെ ജോഗിത, വിദ്യാര്‍ത്ഥി പ്രതിനിധി എം എസ് സുജയ, ഡാലു കൃഷ്ണദാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു